ഇടമലയാര്‍ 66 കെ.വി ടവര്‍ ലൈനിലെ 1,000 കിലോ അലൂമിനിയം കമ്പി മോഷ്ടിച്ചു; 7 പേര്‍ പിടിയില്‍

ഭൂതത്താന്‍കെട്ട് ഇടമലയാര്‍ 66 കെ.വി ടവര്‍ ലൈനിലെ 1000 കിലോ അലൂമിനിയം കമ്പി മോഷ്ടിച്ച കേസില്‍ 7 പേര്‍ പിടിയില്‍. വടാട്ടുപ്പാറ, ചക്കിമേട് സ്വദേശികളായ ബിനു (44), മത്തായി (54), സാബു (44), ജ്യോതി കുമാര്‍ (23), ജിബി (48), മനോജ് (47), ഷാജി (56) എന്നിവരാണ് പിടിയിലായത്. മോഷണമുതലുമായാണ് ഇവരെ കുട്ടമ്പുഴ പൊലീസ് പിടികൂടിയത്. (7 arrested for stealing 1,000 kg of aluminum wire from 66 KV tower line)
2022 ഡിസംബര്‍ 20 മുതല്‍ 2023 ജനുവരി 20 വരെയുള്ള കാലയളവിലാണ് മോഷണം നടന്നത്. പ്രതികള്‍ സംഘം ചേര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവച്ചിരുന്ന ഭൂതത്താന്‍കെട്ട് ഇടമലയാര്‍ 66 കെവി ടവര്‍ ലൈനിലെ അലൂമിനിയം കമ്പികള്‍ മോഷ്ടിച്ച് തങ്കളത്തെ ആക്രികടയില്‍ വില്‍പ്പന നടത്തുകയായിരുന്നു.
Story Highlights: 7 arrested for stealing 1,000 kg of aluminum wire from 66 KV tower line
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here