Advertisement

തൃശൂരിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷണം കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

March 6, 2025
2 minutes Read

തൃശൂരിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷണം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ‌. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി ഹരി (41) ആണ് പിടിയിലായത്. ഇരുമ്പ് കഷണം ട്രാക്കിൽ കൊണ്ടിട്ടത് മോഷ്ടിക്കാൻ വേണ്ടിയെന്നാണ് പ്രതിയുടെ മൊഴി. പാളത്തിന് സമീപം ഉണ്ടായിരുന്ന റെയിലിന്റെ കഷണം മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്.

രാവിലെയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ ഇരുമ്പിന്റെ പോസ്റ്റ് വച്ചതായി കണ്ടെത്തിയത്. ഇരുമ്പിന്റെ കഷണം ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. അട്ടിമറി ശ്രമം അല്ലെന്ന നിഗമനത്തിലായിരുന്നു ആർപിഎഫ്. ട്രാക്കിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നുണ്ടായിരുന്നു.ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഇരുമ്പ് തൂൺ തട്ടിതെറിപ്പിച്ചിരുന്നു. ഗുഡ്സ് ട്രെയിനിന്‍റെ പൈലറ്റാണ് വിവരം റെയിൽവേ സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം.

Story Highlights : Man arrested for Theft attempt in Thrissur railway track

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top