ഇന്ത്യ – ന്യൂസീലൻഡ് ആദ്യ ടി-20 ഇന്ന്; പൃഥ്വി ഷാ കളിച്ചേക്കില്ല

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. റാഞ്ചി ഝാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ടി-20 പരമ്പരയും നേടാനാണ് ഇറങ്ങുന്നത്. എന്നാൽ, ടി-20 പരമ്പരയെങ്കിലും നേടി മുഖം രക്ഷിക്കുകയാവും കിവീസിൻ്റെ ലക്ഷ്യം.
ഏറെക്കാലത്തിനു ശേഷം മുംബൈ ബാറ്റർ പൃഥ്വി ഷാ ടീമിൽ ഇടം നേടിയെങ്കിലും ഇന്ന് കളിച്ചേക്കില്ല. ശുഭ്മൻ ഗില്ലും ഇഷാൻ കിഷനും ചേർന്നാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ പൃഥ്വി ഷാ പുറത്തിരിക്കും. ശ്രീലങ്കക്കെതിരെ തകർത്തടിച്ച രാഹുൽ ത്രിപാഠി മൂന്നാം നമ്പറിൽ തുടരും. ചഹാലിനു പകരം കുൽദീപ് യാദവ് കളിച്ചേക്കും.
Story Highlights: india newzealand first t20 today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here