Advertisement

ബജറ്റിൽ ന്യായമായ നികുതി വർധനവുണ്ടാകും, കേന്ദ്രം വിഹിതം നൽകുന്നില്ല; കെ എൻ ബാലഗോപാൽ

January 27, 2023
Google News 2 minutes Read

ബജറ്റിൽ ന്യായമായ നികുതി വർധനവുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രത്തിൽ നിന്നും അർഹമായ നികുതി വിഹിതം കിട്ടുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനാണ് കേന്ദ്രം പറയുന്നത്. സംസ്ഥാനം അതിന് തയ്യാറല്ല.(kerala budget 2023 kn balagopal about upcoming budjet)

കേരളത്തിന് എയിംസും ആധുനിക സംവിധാനങ്ങളും വേണമെന്ന് ധനമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ എല്ലാ മേഖലയിലും പുരോഗതി ഉണ്ടാക്കാന്‍ പറ്റുന്ന കാര്യങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്നും ധനമന്ത്രി പറഞ്ഞു.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

കിഫ്ബിയുടെ പ്രവര്‍ത്തനത്തെ ശ്വാസംമുട്ടിക്കുന്നതാണ് കേന്ദ്ര സമീപനം. ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിച്ച് ജനങ്ങളെല്ലാം ചേര്‍ന്ന് പ്രവർത്തിച്ചാല്‍ പ്രശ്നങ്ങള്‍ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ജനങ്ങള്‍ക്ക് പരമാവധി വരുമാനവും തൊഴിലും ലഭിക്കുന്ന നിര്‍ദേശങ്ങളാകും ബജറ്റില്‍ ഉണ്ടാവുകയെന്നും ധനമന്ത്രി പറഞ്ഞു.

Story Highlights: kerala budget 2023 kn balagopal about upcoming budjet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here