Advertisement

‘വിമാനത്തിന്റെ ചിറകിൽ ബിനാലെ ചിത്രം’ കൊച്ചി മുസിരിസ് ബിനാലെയുടെ പ്രൗഢി എയർ ഇന്ത്യയിലൂടെ ലോകമറിയും

January 27, 2023
Google News 2 minutes Read

കൊച്ചി മുസിരിസ് ബിനാലെയുടെ ആവേശം ലോകത്തെ അറിയിക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്. വിമാനത്തിന്റെ ചിറകിൽ ഇരുപത്തിയഞ്ചടി നീളമുള്ള ചിത്രം വരച്ചാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ബിനാലെയുടെ ഭാഗമായത്. (Kochi-Muziris Biennale’s picture in air indias wing)

കേരളത്തിന്റെ അഭിമാനമായ മുസിരിസ് ബിനാലെയുടെ പ്രൗഢി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിലേറി കടൽ കടക്കും. ഇരുപത്തിയഞ്ച് അടിയോളം ഉയരമുള്ളതാണ് വിമാനത്തിലെ ടെയിൽ ആർട്ട്. ചിത്രകാരി ജി എസ് സ്മിത വരച്ച ചിത്രം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

ആർട്ടിസ്റ്റ് ജിഎസ് സ്മിതയുടെ അക്രലിക് പെയിൻറിങ്ങാണ് 25 അടി നീളമുള്ള ടെയിൽ ആർട്ടായി മാറ്റിയത്. വർണാഭമായ പ്രകൃതിദൃശ്യങ്ങൾ പുനരാവിഷ്കരിച്ച് ഓർമകളിലൂടെ സമാന്തരമായ ഒരു ടൈംലൈൻ ചിത്രീകരിക്കുന്നതാണ് പെയിൻറിങ്. ഒരേസമയം ചെറു ജീവികളുടെ സൂക്ഷ്മതയും കുന്നുകളുടെയും പൂമെത്തകളുടെയും വിശാലതയും സംയോജിപ്പിക്കുന്നതു കൂടിയാണ് ഈ മെറ്റാഫിസിക്കൽ പെയിൻറി
ങ്ങെന്ന് ചിത്രകാരി ജി എസ് സ്മിത പറഞ്ഞു.

എയർ ഇന്ത്യ ബിനാലെയുടെ ഭാഗമായത് വിനോദസഞ്ചാര മേഖലക്ക് ഏറെ ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എയർ ഇന്ത്യ സിഇഒയും എയർ ഏഷ്യ ഇന്ത്യ പ്രസിഡന്റുമായ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ്‌ബോസ് കൃഷ്ണമാചാരി തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിമാനങ്ങളിൽ ടെയിൽ ആർട്ട് നടത്തുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു.

Story Highlights:  Kochi-Muziris Biennale’s picture in air indias wing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here