മലയാളക്കരയ്ക്ക് അറാഫത്തിന്റെ സമ്മാനം’തങ്കം’; കുറിപ്പുമായി പി.പി ചിത്തരഞ്ജന്‍ എംഎല്‍എ

‘തങ്കം’ സിനിമ തനി തങ്കമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിനും സംവിധായകന്‍ സഫീദ് അറാഫത്തിനും ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് പി പി ചിത്തരഞ്ജന്‍ എംഎല്‍എ. അകാലത്തില്‍ വേര്‍പിരിഞ്ഞ തന്റെ പ്രിയ സുഹൃത്ത് റസാക്കിന്‍രെ മകനാണ് അറാഫത്തെന്നും മലയാളത്തിലെ മുന്‍നിര സംവിധായകരുടെ നിരയിലേക്ക് അദ്ദേഹം എത്തുകയാണെന്നും എംഎല്‍എ സോഷ്യല്‍ മിഡിയയില്‍ കുറിച്ചു.
‘അകാലത്തില്‍ വേര്‍പെട്ട് പോയ എന്റെ പ്രിയ സ്‌നേഹിതന്‍ ബി എ റസാക്കിന്റെ മകനാണ് അറാഫത്ത്. സിനിമയെ ജീവനുതുല്യം സ്‌നേഹിക്കുന്ന, അതിനായി ജീവിതം തന്നെ മാറ്റിവെച്ചിരിക്കുന്ന, അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് അറാഫത്ത്. മലയാള ചലച്ചിത്ര ലോകത്തെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിനൊടുവില്‍ 2017ല്‍ ‘തീരം’ എന്ന ചലച്ചിത്രത്തിലൂടെയാണ് സംവിധായകന്‍ എന്ന നിലയിലേക്ക് അറാഫത്ത് കടന്നുവരുന്നത്.
Read Also: ആദ്യ ദിനം പത്താൻ്റെ കളക്ഷൻ 55 കോടി രൂപ; ബോളിവുഡിലെ ഏറ്റവും വലിയ ഓപ്പണിംഗ്
മലയാളക്കരയ്ക്ക് അറാഫത്ത് സമ്മാനിക്കുന്ന ‘തങ്കം’ എന്ന സിനിമ ലോകമെമ്പാടുമുള്ള തീയറ്ററുകളിലേക്ക് എത്തുകയാണ്. ഹാസ്യം കൊണ്ട് മലയാളികളുടെ മനസില്‍ ഇടംനേടിയ അനശ്വര കലാകാരന്‍ കൊച്ചുപ്രേമനും വിനീത് ശ്രീനിവാസന്‍, ബിജു മേനോന്‍, അപര്‍ണ്ണ ബാലമുരളി തുടങ്ങി വന്‍ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ മുന്‍നിര സംവിധായകരുടെ നിരയിലേക്ക് നമ്മുടെ സ്വന്തം അറാഫത്ത് കടന്ന് വരുകയാണ്. വിജയാശംസകള്‍…’
Story Highlights: P. P. Chitharanjan mla about thankam movie director
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here