‘നീണ്ട 32 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ തീയറ്റർ ഹൗസ് ഫുൾ’; ഷാരുഖിന് നന്ദിയെന്ന് തീയറ്റർ ഉടമകൾ

ഷാരൂഖിന് നന്ദി, നീണ്ട 32 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ തീയറ്റർ ഹൗസ്ഫുൾ ആയെന്ന് ഇനോക്സ് മൂവീസ്. ട്വിറ്ററിലൂടെയാണ് അവർ വിവരം ഔദ്യോഗികമായി അറിയിച്ചത്. കശ്മീരിലെ തീയറ്ററിലെ “ഹൗസ്ഫുൾ” എന്ന ബോര്‍ഡാണ് തീയറ്റര്‍ ശൃംഖലയായ ഇനോക്സ് ഷെയര്‍ ചെയ്തത്.(pathaan kashmir theatre declared housefull after 32 years)
നീണ്ട 32 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ തീയറ്റർ ഹൗസ്ഫുൾ ആയെന്നും. ഇതില്‍ ഷാരൂഖിനോട് നന്ദിയുണ്ടെന്നും ട്വിറ്റർ പോസ്റ്റ് പറയുന്നു. ശ്രീനഗർ ശിവ്‌പോരയിലെ ഇനോക്സ് തീയറ്ററില്‍ ജനുവരി 27ന് 2:30, 6 മണി സമയങ്ങളില്‍ ആറ് ഷോകളാണ് പത്താന് കാണിച്ചത്. അതിൽ അഞ്ചെണ്ണം വിറ്റുതീർന്നു അല്ലെങ്കിൽ വേഗത്തില്‍ വിറ്റുപോയി. ജനുവരി 28, 29 വാരാന്ത്യങ്ങളിലും സമാനമായ ബുക്കിംഗാണ് കാണിക്കുന്നത്.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
ശ്രീനഗറിലെ തീയറ്ററില്‍ റിലീസ് ദിവസം എല്ലാ ഷോകളും ഹൌസ്ഫുള്‍ ആയിരുന്നു. പത്താനോടും ഷാരൂഖ് ഖാനോടും കാശ്മീർ അസാധാരണമായ സ്നേഹം കാണിക്കുന്നു എന്ന് പറഞ്ഞ് ഇനോക്സ് ശ്രീനഗർ ഒരു പ്രത്യേക ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. റിലീസ് ദിവസം തന്നെ നൂറുകോടിയോളം രൂപ ബോക്സ്ഓഫീസില്‍ ചിത്രം നേടിയെന്നാണ് വിവരം.
Story Highlights: pathaan kashmir theatre declared housefull after 32 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here