കനത്ത മഴ തുടരുന്നു; ഷാര്‍ജയിലെ പൊതുപാര്‍ക്കുകള്‍ അടച്ചു

യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഷാര്‍ജയിലെ പൊതുപാര്‍ക്കുകള്‍ അടച്ചിടുമെന്ന് അധികൃതര്‍. തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പ്രതികൂല കാലാവസ്ഥ തുടരുന്നതുവരെ പാര്‍ക്കുകള്‍ തുറക്കില്ലെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി പ്രസ്താവനയില്‍ അറിയിച്ചു.sharjah public parks closed due to heavy rain
തീരപ്രദേശങ്ങളിലും വടക്ക്, കിഴക്കന്‍ പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും തുടര്‍ദിവസങ്ങളില്‍. വടക്ക്, കിഴക്ക് മേഖലകളില്‍ നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മഴ മുന്നറിയിപ്പില്ലെങ്കിലും കനത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരിക്കും.
Read Also: യുഎഇയില്‍ വിസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇനി ഞായറാഴ്ചകളിലും
കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട ദുബായിലെ ഗ്ലോബല്‍ വില്ലേജ് പാര്‍ക്ക് ഇന്ന് വീണ്ടും തുറന്നു. ദുബായില്‍ താപനില 15 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നാണ് മുന്നറിയിപ്പ്.
Story Highlights: sharjah public parks closed due to heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here