പ്രായം 18 വയസിനും 25 നും ഇടയിലാണോ?; ഹവിൽദാർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു, 9329 ഒഴിവുകൾ

പ്രായം 18 വയസിനും 25 നും ഇടയിലാണോ? കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 17 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. https://ssc.nic.in
ഹവിൽദാർ (CBIC, CBN) തസ്തികയിൽ 529 ഒഴിവുണ്ട്. 18-25 പ്രായക്കാരുടെ 9329 ഒഴിവും 18–27 പ്രായക്കാരുടെ 2665 ഒഴിവും പ്രതീക്ഷിക്കുന്നു. കേരളത്തിൽ 279 ഒഴിവ്. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണു മൾട്ടി ടാസ്കിങ്.
യോഗ്യത: എസ്‌എസ്‌എൽസി ജയം / തുല്യ യോഗ്യത.
പ്രായം: ഹവിൽദാർ (സിബിഐസി):18–27, ഹവിൽദാർ (സിബിഎൻ), എംടിഎസ്: 18–25. അർഹർക്ക് ഇളവുണ്ട്.
തിരഞ്ഞെടുപ്പ് :രണ്ടു ഘട്ടം എഴുത്തുപരീക്ഷയും ഹവിൽദാർ തസ്തികയിലേക്കു ശാരീരികക്ഷമത / ശാരീരിക അളവെടുപ്പ് പരീക്ഷയുമുണ്ട്. പരീക്ഷാകേന്ദ്രങ്ങളുടെ കോഡ് ഉൾപ്പെടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/വർഗം/ഭിന്നശേഷിക്കാർ/വിമുക്‌തഭടന്മാർ/വനിതകൾ എന്നിവർക്ക് ഫീസില്ല.
Story Highlights: SSC MTS Havaldar Recruitment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here