റിപ്പബ്ലിക് ദിനാഘോഷത്തിനിടെ അംബേദ്കറുടെ ചിത്രങ്ങൾ തകർത്തു

മധ്യപ്രദേശിലെ സിധി ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. പതാക ഉയർത്തിയതിന് ശേഷം ഡോ. ഭീംറാവു അംബേദ്കറുടെയും ആദിവാസി വിപ്ലവ നേതാവ് ബിർസ മുണ്ടയുടെയും ഫോട്ടോകളുള്ള ബോർഡുകൾ തകർത്തു. രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജില്ലയിലെ ജമോദി ഗ്രാമത്തിലെ പഞ്ചായത്ത് ഭവനിലാണ് സംഭവം. അതേ ഗ്രാമത്തിലെ താമസക്കാരായ അമ്രേഷ് ദ്വിവേദി, നിക്കു ദ്വിവേദി എന്നിവരാണ് ആക്രമണം നടത്തിയത്. 9.30 ഓടെ സ്ഥലത്തെത്തിയ പ്രതികൾ അംബേദ്കറുടെയും ബിർസ മുണ്ടയുടെയും ഫോട്ടോകൾ വലിച്ചെറിഞ്ഞു. പിന്നാലെ ഇരുവരും ചേർന്ന് ചിലരെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കടന്നുകളയുകയുമായിരുന്നു.
Story Highlights: Two persons booked for vandalising photos of Dr Bhimrao Ambedkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here