Advertisement

കാട്ടാനപ്പേടി ഒഴിയാതെ ഇടുക്കി; രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത് 5 പേർ, അടിയന്തര ഇടപെടൽ തേടി പ്രദേശവാസികൾ

January 27, 2023
Google News 1 minute Read

ഇടുക്കിയിലെ മലയോര മേഖലകളിൽ കാട്ടാനപ്പേടി തുടരുന്നു. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷമാണ്. മുട്ടക്കൊമ്പൻ,ചക്കക്കൊമ്പൻ, അരിക്കൊമ്പൻ, എന്നീ കാട്ടാനകൾ പ്രദേശത്ത് ഭീതി പരത്തുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അഞ്ച് പേരാണ് കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് ശാന്തൻപാറയിലെ വനംവകുപ്പ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 20 വർഷത്തിനിടെ ദേവികുളം റേഞ്ചിന് കിഴിൽ 44 പേരാണ് കൊല്ലപ്പെട്ടത്. 9 കോടി രൂപയാണ് വന്യജീവി ആക്രമണം തടയാൻ 10 വർഷത്തിനിടെ ഇടുക്കിയിൽ ചെലവിട്ടത്. ഇതുമാത്രമല്ല കാട്ടാന ആക്രമണത്തിൽ ഏക്കറുകണക്കിന് കൃഷി നാശവും സംഭവിച്ചു. അടിയന്ത ഇടപെടൽ തേടി പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്.ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം.

Story Highlights: Wild elephant nuisance in Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here