Advertisement

വിദേശത്തേക്ക് വ്യാജ റിക്രൂട്ടിങ് തട്ടിപ്പ്; ഡൽഹിയിൽ 4 പേരെ അറസ്റ്റ് ചെയ്ത് കേരള പൊലീസ്

January 28, 2023
Google News 1 minute Read

വിദേശത്തേക്ക് വ്യാജ റിക്രൂട്ടിങ് തട്ടിപ്പ് നടത്തിയതിന് ഡൽഹിയിൽ 4 പേരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളിൽ നിന്ന് മാത്രം 50 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വിദേശത്തു ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്.
തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ദ്വാരകയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ.

Read Also: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ഒന്നരക്കോടി തട്ടിയെടുത്തയാൾ അറസ്റ്റിൽ

ആലപ്പുഴ സ്വദേശി ശ്രീഹരിയാണ് തട്ടിപ്പ് സംഘത്തിന്റെ തലവൻ. ഇയാളെ കൂടാതെ കായംകുളം സ്വദേശി ജയൻ വിശ്വംഭരൻ,തിരുവനന്തപുരം സ്വദേശി ആഷിക്, തൃശൂർ സ്വദേശി സതീഷ് എന്നിവരും പിടിയിലായി.
നടന്നത് വൻ തട്ടിപ്പെന്നു പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം കേന്ദ്രീകരിച്ച നടത്തിയ തട്ടിപ്പിന്റെ ആസ്ഥാനം ബോംബെ എന്നും പൊലീസ് പറഞ്ഞു.

Story Highlights: 4 Arrested In Job Recruitment Scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here