അനുവാദമില്ലാതെ വിനോദസഞ്ചാരികള്‍ക്കൊപ്പം സെല്‍ഫി വേണ്ട; നിര്‍ദേശവുമായി ഗോവ ടൂറിസം വകുപ്പ്

ഗോവയിലെത്തുന്ന മറ്റ് വിനോദസഞ്ചാരികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിന് അവരുടെ അനുവാദം വാങ്ങണമെന്ന നിര്‍ദേശവുമായി ഗോവ വിനോദസഞ്ചാര വകുപ്പ്. അനുമതി വാങ്ങാതെ സെല്‍ഫിയെടുക്കരുതെന്ന് സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഗോവയിലെത്തുന്ന ഓരോ സഞ്ചാരിയുടേയും സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. (Don’t Take Selfies With Tourists Without Permission: Goa Government)
ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ കടലില്‍ കുളിക്കുമ്പോഴും വിശ്രമിക്കുമ്പോഴുമൊക്കെ അവരുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തരുതെന്ന് ഉത്തരവില്‍ പറയുന്നു. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് പ്രധാനമാണെന്നും അവര്‍ വഞ്ചിതരാകാതിരിക്കാനാണ് നിര്‍ദേശമെന്നും ടൂറിസം വകുപ്പ് പറയുന്നു.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
കുത്തനെയുള്ള പാറക്കെട്ടുകളും കടല്‍പ്പാറകളും പോലുള്ള അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതില്‍ നിന്ന് സഞ്ചാരികളെ വിലക്കിയിട്ടുണ്ട്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനായി
ടൂറിസം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഹോട്ടലുകള്‍, വില്ലകള്‍, വീടുകള്‍ എന്നിവയില്‍ മാത്രം താമസം ബുക്ക് ചെയ്യാനും ടൂറിസം വകുപ്പ് വിനോദ സഞ്ചാരികള്‍ക്ക് ഉത്തരവിലൂടെ നിര്‍േദശം നല്‍കിയിട്ടുണ്ട്.
Story Highlights: Don’t Take Selfies With Tourists Without Permission: Goa Government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here