Advertisement

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; വര്‍ധിക്കുന്നത് യൂണിറ്റിന് 9 പൈസ

January 28, 2023
Google News 2 minutes Read
Electricity rate will rise by next month

സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതല്‍ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ചാര്‍ജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. യൂണിറ്റിന് 9 പൈസയാണ് വര്‍ധിക്കുക. ഫെബ്രുവരി 1 മുതല്‍ മെയ് 31 വരെ നാല് മാസത്തേക്കാണ് അധിക തുക ഈടാക്കുക.Electricity rate will rise by next month

വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന് വിലവര്‍ധനവിലൂടെ ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുക എന്നതാണ് നേരത്തെ തന്നെ റെഗുലേറ്ററി കമ്മിഷന്‍ സ്വീകരിക്കുന്ന മാര്‍ഗം. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതിക്കായി 87 കോടി രൂപ ചെലവായെന്നും ഈ തുക ഈടാക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം.

Read Also: പാകിസ്താനിൽ വ്യാപക വൈദ്യുതി മുടക്കം; ലാഹോറിൽ മെട്രോ സർവീസ് മുടങ്ങി

യൂണിറ്റിന് 25 പൈസ വരെ അധികമായി ഈടാക്കാനായിന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യമെങ്കിലും കണക്കുകള്‍ പരിശോധിച്ച റെഗുലേറ്ററി കമ്മിഷന്‍ ഈ ആവശ്യം തള്ളുകയും യൂണിറ്റിന് 9 പൈസ വച്ച് ഈടാക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു. ബോര്‍ഡ് സമര്‍പ്പിച്ച 2021ലെ സര്‍ചാര്‍ജിനുള്ള അപേക്ഷയും റെഗുലേറ്ററി കമ്മിഷന്‍ തള്ളിക്കളഞ്ഞു.

Story Highlights: Electricity rate will rise by next month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here