പാകിസ്താനിൽ വ്യാപക വൈദ്യുതി മുടക്കം; ലാഹോറിൽ മെട്രോ സർവീസ് മുടങ്ങി

പാകിസ്താനിൽ വ്യാപക വൈദ്യുതി മുടക്കം. ഇന്ന് രാവിലെ ഗ്രിഡ് തകരാറിനെ തുടർന്നാണ് രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങിയത്. കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളൊക്കെ ഇരുട്ടിലായി. ലാഹോറിലെ മെട്രോ സർവീസിലെ ഒരു ലൈൻ നിർത്തലാക്കി. വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. 12 മണിക്കൂറിനുള്ളിൽ വൈദ്യുതിബന്ധം പഴയ നിലയിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ധനച്ചെലവ് ലാഭിക്കാൻ ശൈത്യകാലത്ത് രാത്രിയിൽ വൈദ്യുതി ഉത്പാദന യൂണിറ്റുകൾ താത്കാലികമായി അടച്ചിടിരുന്നു. ഇതാണ് ഗ്രിഡ് തകർച്ചയിലേക്ക് നയിച്ചതെന്ന് പാക് മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Story Highlights: pakistan power outrage update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here