ഒമാനിലെ കാലാവസ്ഥ വ്യതിയാനം; മത്സ്യലഭ്യത കുറയുന്നു
January 28, 2023
1 minute Read
ഒമാനിൽ അനുഭവപ്പെടുന്ന ന്യൂനമർദങ്ങൾ മത്സ്യ ബന്ധന മേഖല ബാധിക്കുന്നു. തണുത്ത കാലാവസ്ഥയും മഴയും മത്സ്യ ബന്ധനത്തിന് പോകുന്നവരെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം കാലാവസ്ഥ കാരണം മീൻപിടിത്തക്കാർ കടലിൽ പോവാൻ മടിക്കുകയാണ്. പല ഭാഗങ്ങളിലും കടൽ പ്രക്ഷുബ്ധമാവുന്നുണ്ട്. പലയിടങ്ങളിലും കടലിൽ പോവുന്നതിന് വിലക്കുമുണ്ട്.
സുലഭമായി കിട്ടിയിരുന്ന പല മത്സ്യങ്ങളും മാർക്കറ്റിൽ കുറവാണ്. കിങ് ഫിഷ് അടക്കമുള്ള മത്സ്യങ്ങളുടെ ലഭ്യത കുറയുമ്പോൾ ഇത്തരം മത്സ്യങ്ങൾക്ക് കയറ്റുമതി നിയന്ത്രണം അടക്കമുള്ളവയും സർക്കാൻ നടപ്പാക്കാറുണ്ട്. മാത്രമല്ല ഒമാനിൽ ചില ഇനം മീൻ കുഞ്ഞുങ്ങളെ പിടിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.
Story Highlights: Fish availability Decreasing in Oman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement