Advertisement

മത്സ്യബന്ധനത്തിന് പോകവേ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

January 28, 2023
Google News 1 minute Read
fisherman died While fishing

മത്സ്യബന്ധനത്തിന് വള്ളം ഇറക്കവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. അഞ്ചുതെങ്ങ് മുരിക്ക് വിളാകം വീട്ടിൽ ആൻഡ്രൂസ് – ക്ലേരസ് ദമ്പതികളുടെ മകൻ അനു ആൻഡ്രൂസ് (34) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ലോറൻസ്, ഷൈജു, ലൂർദ് രാജു എന്നിവർ പരിക്കുകളോടെ രക്ഷപെട്ടു.

Read Also: പെയിന്റിംഗ് ജോലിക്കിടെ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന യുവാവ് ടിപ്പറിടിച്ച് മരിച്ചു

വെള്ളിയാഴ്ച രാവിലെ 4.30 നാണ് അപകടം സംഭവിച്ചത്. അഞ്ചുതെങ്ങ് കുരിശ്ശടി ഭാഗത്ത്‌ നിന്ന് അനുവും കൂടെയുള്ളവരും ചേർന്ന് വള്ളം കടലിലേക്ക് ഇറക്കി മുന്നോട്ട് നീങ്ങുമ്പോൾ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. മറിഞ്ഞ വള്ളത്തിനടിയിൽ പെട്ടാണ് അനു മരിച്ചത്. ഭാര്യ. ജെനി, മക്കൾ. ആദിത്യ, ആഷിക്ക്, അനുഗ്രഹ.

Story Highlights: fisherman died While fishing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here