ഇന്ത്യന്‍ എംബസി എന്നും പ്രവര്‍ത്തിക്കുന്നത് പ്രവാസി ക്ഷേമത്തിനായി; സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരം കണ്ടെത്താനും ഇന്ത്യന്‍ എംബസി എല്ലായിപ്പോഴും ഓപ്പണ്‍ ഹൗസായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സൗദി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. പുതുതായി ചുമതലയേറ്റ അദ്ദേഹം ഇന്ത്യന്‍ എംബസിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.Indian Embassy works for expatriate welfare say Saudi Indian Ambassador
ഇന്ത്യന്‍ സമൂഹത്തിനായി എംബസിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുയാണ് ഇരുപത്തി അഞ്ച് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ ദിനം പ്രതി എംബസിയുടെ ശ്രദ്ധയിലെത്തുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കണ്ടെത്താനും പ്രശ്‌നങ്ങള്‍ തീര്‍ക്കാനുമുള്ള സാംവിധാനങ്ങള്‍ എംബസിയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: യുഎഇയിൽ മഴയ്ക്ക് ശമനമില്ല; വിവിധയിടങ്ങളിൽ യെല്ലോ, ഓറഞ്ച് അലേർട്ടുകൾ
ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബായും നാട്ടിലേക്ക് പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായവര്‍ക്ക് ഇപ്പോഴും എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടി കൊടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള 10,376 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കാന്‍ കഴിഞ്ഞതായും സൗദി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു.
Story Highlights: Indian Embassy works for expatriate welfare say Saudi Indian Ambassador
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here