കപ്പേളയുടെ തെലുങ്ക് റീമേക്ക്; ബുട്ട ബൊമ്മ ട്രെയ്‌ലര്‍ പുറത്ത്

അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മുസ്തഫ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു കപ്പേള. കപ്പേളയ്ക്ക് തെലുങ്ക് റീമേക്ക് വരുന്നുവെന്ന വാര്‍ത്ത മുന്‍പ് തന്നെ പുറത്തുവന്നിരുന്നുവെങ്കിലും സിനിമയെ എങ്ങനെയാകും തെലുങ്ക് സിനിമാ ആരാധകര്‍ക്കായി അണിയിച്ചൊരുക്കിയിരിക്കുക എന്ന കൗതുകം മലയാളികള്‍ക്കും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. (kappela telungu remake buttabomma trailer )
ബുട്ട ബൊമ്മ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളത്തില്‍ അന്ന ബെന്‍ തകര്‍ത്തഭിനയിച്ച വേഷം തെലുങ്കില്‍ മലയാളി കൂടിയായ അനിഖ സുരേന്ദ്രനാണ് കൈകാര്യം ചെയ്യുന്നത്. റോഷന്‍ മാത്യു അവതരിപ്പിച്ച വേഷത്തില്‍ സൂര്യ വശിഷ്ടയും ശ്രീനാഥ് ഭാസി അവതരിപ്പിച്ച വേഷത്തിലേക്ക് അര്‍ജുന്‍ ദാസുമാണ് എത്തുന്നത്. ചിത്രം ഫെബ്രുവരി നാലിന് തിയേറ്ററുകളിലെത്തും.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
സിതാര എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം റീമേയ്ക്ക് ചെയ്യുന്നത്. 2020 പനോരമയില്‍ ഇടംനേടിയ കപ്പേള അന്ന ബെന്നിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്തിരുന്നു.
Story Highlights: kappela telungu remake buttabomma trailer