Advertisement
kabsa movie

യാത്രാ നിരക്കിന്റെ പേരിൽ തർക്കം; കെഎസ്ആർടിസി വനിതാ ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആക്രമണം

January 28, 2023
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കെഎസ്ആർടിസി വനിതാ ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആക്രമണം. ചാലക്കുടി യൂണിറ്റിലെ ഡ്രൈവർ വിപി ഷീല, കണ്ടക്ടർ പി സത്യനാരായണൻ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ സ്വദേശി രഞ്ജിത്ത് പി രാജനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കോഴിക്കോട് നിന്ന് ചാലക്കുടിയിലേക്ക് വന്നതായിരുന്നു ബസ്. രാത്രി 10.30 ന് പോട്ടയിൽ നിന്നാണ് രഞ്ജിത്ത് ബസിൽ കയറിയത്. യാത്രാ നിരക്ക് ചോദിച്ചപ്പോൾ തർക്കമാവുകയും തുടർന്ന് ഇരുവരയും ആക്രമിക്കുകയായിരുന്നു.

കെഎസ്ആർടിസിയിലെ ഏക വനിതാ ഡ്രൈവര്‍ ആണ് ഷീല. ഇരുവരും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Read Also: കെഎസ്ആർടിസിയുടെ അധിക സർവീസ്; വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം

Story Highlights: KSRTC woman driver and conductor attacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement