ലിജോ ഒരു ജീനിയസ്, ‘മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു’; ശ്രീകുമാരൻ തമ്പി

നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്ന് സംവിധായകൻ ശ്രീകുമാരൻ തമ്പി. മമ്മൂട്ടിയുടെ അഭിനയം അന്തർദേശിയ നിലവാരം പുലർത്തുന്നുവെന്നും ലിജോ ജോസ് പെല്ലിശേരി ഒരു ജീനിയസ് ആണെന്നും അദ്ദേഹം പറഞ്ഞു. ലിജോ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(sreekumaran thampi about mammootty and lijo jose pellishery)
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
‘നൻപകൽ നേരത്ത് മയക്കം’ കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പെല്ലിശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ അമ്പത്തേഴ് വർഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അത്ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് ‘നൻപകൽ നേരത്ത് മയക്കം’, ശ്രീകുമാരൻ തമ്പി കുറിച്ചു.
Story Highlights: sreekumaran thampi about mammootty and lijo jose pellishery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here