‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’; യുഡിഎഫ് ധവളപത്രം പുറത്തിറക്കാന്‍ പ്രതിപക്ഷം

സംസ്ഥാനം അതിഗുരുതര ധനപ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. മോശം നികുതി പിരിവും ധൂര്‍ത്തും അഴിമതിയും വിലകയറ്റവും സാമ്പത്തികമായി കേരളത്തെ തകര്‍ത്തുവെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ സംസ്ഥാനത്തിന്റെ കടം ഭാവിയില്‍ 4 ലക്ഷം കോടിയില്‍ എത്തുമെന്നും ധവളപത്രത്തില്‍ പറയുന്നു. ‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ എന്ന് പേരിട്ടിരിക്കുന്ന ധവളപത്രം പ്രതിപക്ഷം ഇന്ന് പുറത്തിറക്കും.udf white paper blame govt’s financial crisis
ഫെബ്രുവരി മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പ്രതിപക്ഷം ധവളപത്രം പുറത്തിറക്കുന്നത്. യുഡിഎഫ് ഉപസമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിരൂക്ഷമായfയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത് എന്നാണ് ധവളപത്രം ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തിന്റെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 39.1% ആണ്. റിസര്‍വ് ബാങ്ക് പ്രവചിച്ചതിനേക്കാള്‍ കൂടുതലാണിതെന്നും ധവളപത്രം പറയുന്നുണ്ട്.
രാജ്യത്തെ വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തില്‍ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള ഈ അനുപാതം അപകടകരമായ സ്ഥിതിയിലാണെന്നും പ്രതിപക്ഷത്തിന്റെ ധവളപത്രത്തിലുണ്ട്. ഇതേ സ്ഥിതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ സംസ്ഥാനത്തിന്റെ കടം ഭാവിയില്‍ 4 ലക്ഷം കോടിയില്‍ എത്തുമെന്നും ധവളപത്രം വിലയിരുത്തുന്നു. 3419 കോടി മാത്രം പക്കലുളള കിഫ്ബി എങ്ങനെ 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുമെന്നും യുഡിഎഫിന്റെ ധവളപത്രം ചോദിക്കുന്നു.
Read Also: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; വര്‍ധിക്കുന്നത് യൂണിറ്റിന് 9 പൈസ
സാധാരണക്കാരെ മറന്നുളള പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേതെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്ത് മുടങ്ങിയ പദ്ധതികള്‍ അക്കമിട്ടു നിരത്തുന്ന ധവളപത്രം, കേന്ദ്രസര്‍ക്കാരിന്റെ വികലമായ നയങ്ങളെയും കുറ്റപ്പെടുത്തുന്നുണ്ട്.
Story Highlights: udf white paper blame govt’s financial crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here