24 മണിക്കൂറും ജോലി, വർക്ക്-ലൈഫ് ബാലൻസ് മറക്കണം; ജീവനക്കാരെ തേടി സൊമാറ്റോ

ഏകദേശം 3 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ട ശേഷം ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റോ വീണ്ടും ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. 800 തസ്തികകളിലേക്ക് നിയമനം നടത്തുമെന്ന് സ്ഥാപകൻ ദീപീന്ദർ ഗോയൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കമ്പനി മുന്നോട്ട് വയ്ക്കുന്ന ആവശ്യകതകളിലൊന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച വിഷയം.
ചീഫ് ഓഫ് സ്റ്റാഫ് മുതൽ സിഇഒ വരെയുള്ള സ്ഥാനത്തേക്കാണ് നിയമനം നടക്കുന്നത്. 24 മണിക്കൂറും ജോലി ചെയ്യാനും വർക്ക്-ലൈഫ് ബാലൻസ് മറക്കാനും കഴിയുന്ന ആളുകളെയുമാണ് തേടുന്നതെന്ന് ദീപീന്ദർ ഗോയൽ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. പ്രൊഡക്‌ട് മാനേജ്‌മെന്റ്, എഞ്ചിനീയർ, ഡെവലപ്‌മെന്റ് മാനേജർ തുടങ്ങി 800 ഓളം തസ്തികകളിലേക്കാണ് സൊമാറ്റോ റിക്രൂട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ സൊമാറ്റോ 3 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിടുന്നത് ഇതാദ്യമല്ല. കൊറോണ പാൻഡെമിക്കിനെത്തുടർന്ന് ഉണ്ടായ പ്രതിസന്ധി മൂലം 2020 മെയ് മാസത്തിൽ ഫുഡ് ഡെലിവറി ആപ്പ് ഏകദേശം 520 ജീവനക്കാരെ പിരിച്ചുവിട്ടു. നിലവിൽ സൊമാറ്റോയ്ക്ക് ഏകദേശം 3,800 ജീവനക്കാരുണ്ട്.
Story Highlights: Zomato is hiring people who can work 24 hours with no work-life balance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here