പ്രണയം നടിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ വിവാഹിതനായ ഫുഡ് ഡെലിവറി ബോയ് പിടിയിൽ

വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ വിവാഹിതനായ ഫുഡ് ഡെലിവറി ബോയ് കസ്റ്റഡിയിൽ. തിരുവനന്തപുരം വള്ളക്കടവ് മുക്കോലയ്ക്കൽ ഇടവാളകം വീട്ടിൽ എസ്. അഖിൽ (21) ആണ് പിടിയിലായത്. ഇയാൾ വിവാഹിതനും 8 മാസം പ്രായമുള്ള കുട്ടിയുടെ പിതാവുമാണ്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഡെലിവറി ബോയായി ജോലി നോക്കുന്നതിനിടയിൽ രണ്ടുവർഷം മുൻപ് വട്ടിയൂർക്കാവ് കൊടുങ്ങാനൂരിൽ നിന്ന് ഇയാൾ ഒരു പെൺകുട്ടിയുമായി ഒളിച്ചോടിയിരുന്നു. തുടർന്ന് ബന്ധുക്കൾ ഇടപെട്ടാണ് വിവാഹം നടത്തിക്കൊടുത്തത്. ഈ വിവാഹ ബന്ധം തുറന്നു പറയാതെയാണ് വിതുരയിലുള്ള പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയത്.
Read Also: ലൈംഗികാതിക്രമ കേസ്; ഡാനി ആൽവ്‌സ് കസ്റ്റഡിയിൽ
തിരുവനന്തപുരത്തെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളിൽ ഫുഡ് ഡെലിവറി ബോയായി ജോലി നോക്കിയിരുന്ന അഖിൽ ഡെലിവറി ചെയ്യുന്ന വീടുകളിലെ പെൺകുട്ടികളുമായി പരിചയം സ്ഥാപിക്കാറുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതിയെയും പെൺകുട്ടിയെയും വിതുര സി.ഐ അജയ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സൈബർസെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്.
Story Highlights: Food delivery boy arrested in rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here