ഫ്‌ളവേഴ്‌സ് ഒരുക്കുന്ന മ്യൂസിക് നൈറ്റ്; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
കോഴിക്കോടിനെ സംഗീതത്തിൽ ആറാടിക്കാൻ മ്യൂസിക് ഷോയുമായി ഫ്‌ളവേഴ്‌സ് എത്തുന്നു. ഫെബ്രുവരി 9ന് നടക്കുന്ന ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എന്ന ഈ സംഗീത നിശയ്ക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചിരിക്കുകയാണ്. ബുക്ക് മൈ ഷോ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ( db night by flowers ticket )
കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന ഈ സംഗീത നിശയിൽ മലയാളികളുടെ പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, കേരളത്തിൽ തരംഗം സൃഷ്ടിച്ച അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകൾ തകർപ്പൻ പ്രകടനങ്ങൾ സംഗീതാസ്വാദകർക്കായി കാഴ്ച വയ്ക്കും.
Read Also: PROMAX INDIA പുരസ്കാരവേദിയില്‍ തിളങ്ങി ഫ്‌ളവേഴ്‌സും ട്വന്‍റിഫോറും
വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 10.30 വരെ നീളും. വൈകീട്ട് 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
https://in.bookmyshow.com/kozhikode/events/db-night-by-flowers-calicut/ET00351008
Story Highlights: db night by flowers ticket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here