PROMAX INDIA പുരസ്കാരവേദിയില്‍ തിളങ്ങി ഫ്‌ളവേഴ്‌സും ട്വന്‍റിഫോറും

ഇരുപതാമത് PROMAX INDIA പുരസ്കാരവേദിയില്‍ തിളങ്ങി ഫ്‌ളവേഴ്‌സും ട്വന്‍റിഫോറും. ഒരു സ്വർണവും രണ്ടു വെള്ളിയുമടക്കം 3 പുരസ്കാരങ്ങള്‍ ഫ്ളവേഴ്സ് കരസ്ഥമാക്കിയപ്പോള്‍ news/ current affairs promo വിഭാഗത്തില്‍ ട്വന്‍റിഫോർ വെള്ളിനേട്ടവും കുറിച്ചു.
മികച്ച brand image promo വിഭാഗത്തിലാണ് ഫ്ളവേഴ്സ് BLISSFUL DAYS ന്‍റെ സുവർണ്ണനേട്ടം. കൊവിഡ് മഹാമാരിയുടെ ഭീതിയില്‍ ലോകം വാതിലടച്ച് വീട്ടിലിരിക്കാന്‍ നിർബന്ധിതമായപ്പോള്‍, നഷ്ടമായ ഓണാഘോഷ ഗൃഹാതുരത ഒരു കുട്ടി സങ്കല്പലോകത്തിന്റെ ക്യാൻവാസിൽ ഒരു വിസ്മയം പോലെ നേരിട്ട് കാണുന്നു.
ഗോപൻ ഗോപാലകൃഷ്ണൻ അണിയിച്ചൊരുക്കിയ blissful days മികച്ച സംവിധാന വിഭാഗത്തിലും festival promo വിഭാഗത്തിലും വെള്ളിനേട്ടവും കുറിച്ചു. മികച്ച news/ current affairs promo വിഭാഗത്തിലാണ് ട്വന്‍റിഫോറിന്‍റെ വെള്ളി നേട്ടം. ട്വിന്‍റിഫോറിന്‍റെ മൂന്നാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി വിവേക് എ.എൻ ആണ് പ്രോമോ തയ്യാറാക്കിയത്.
ടെലിവിഷന്‍ രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന പ്രോമാക്സ് വേദിയില്‍ സ്റ്റാർ ഇന്ത്യ, സോണി, വയകോം, സീ, ഡിസ്‌കവറി തുടങ്ങിയ ദേശീയ-അന്തർദേശിയ ചാനലുകളെ പിൻതള്ളിയാണ് ഫ്‌ളവേഴ്‌സും ട്വിന്‍റിഫോറും അഭിമാനനേട്ടങ്ങള്‍ കേരളത്തിലേക്കെത്തിച്ചത്. നൂറോളം രാജ്യങ്ങളിലെ ദൃശ്യമാധ്യമ കലാകാരന്മാർ അംഗങ്ങളായ അന്താരാഷ്ട്ര സംഘടനയാണ് പ്രോമാക്സ്.
Story Highlights: Flowers and Twentyfour shine at the PROMAX INDIA Awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here