കച്ചി സേരയ്ക്കും, ആസ കൂടയ്ക്കും ശേഷം സായ് അഭ്യാങ്കറിന്റെ അടുത്ത ഗാനം വരുന്നു

കച്ചി സേര, ആസ കൂടാ എന്നീ സെൻസേഷണൽ ആൽബങ്ങളിൽ പാടി യൂട്യൂബിൽ തുടർച്ചയായി ഹിറ്റുകൾ സൃഷ്ട്ടിച്ച സായ് അഭ്യാങ്കറിന്റെ അടുത്ത ഗാനം വരുന്നു. ‘സിതിര പുതിരി’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഗാനത്തിൽ അഭ്യാങ്കറിനൊപ്പം തമിഴ് യൂട്യൂബർ സമീഹയും അഭിനയിച്ചിട്ടുണ്ട്. ആസ കൂടാ എന്ന ഗാനത്തിന്റെ പ്രമോഷന്റെ ഭാഗമായി അഭ്യാങ്കറിനെ ‘ഫ്രൈസ് വിത്ത് പൊട്ടേറ്റ്’ എന്ന തന്റെ ചാനലിൽ സമീഹ ഇന്റർവ്യൂ ചെയ്തത് വലിയ ഹിറ്റായിരുന്നു.

അഭ്യാങ്കറിന്റെ ഈ ഗാനവും തിങ്ക് മ്യൂസിക്കിന്റെ ലേബലിൽ തന്നെയാണ് യൂട്യൂബിൽ അവതരിപ്പിക്കുന്നത്. കച്ചി സേര എന്ന അഭയങ്കരിന്റെ ആദ്യ ഗാനം യൂട്യൂബിൽ 206 മില്യൺ വ്യൂസ് നേടിയപ്പോൾ ആസ കൂട എന്ന ഗാനം 207 മില്യൺ വ്യൂസ് കടന്നു. സിതിര പുത്രിയുടെ പ്രോമോ വീഡിയോ ആണിപ്പോൾ തിങ്ക് മ്യൂസിക്ക് പുറത്തു വിട്ടിരിക്കുന്നത്. ഒരു ദ്വീപിൽ നിധി തേടിയെത്തുന്ന അഭ്യാങ്കറിനെയും സമീഹയെയും ആണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്. ജനുവരി 31ന് ഗാനം ആരാധകരിലേക്കെത്തും എന്ന വിവരം വീഡിയോയിലൂടെ അറിയിക്കുന്നുമുണ്ട്.
തമിഴിലെ പ്രശസ്ത ഗായകരായ ടിപ്പുവിന്റെയും ഹാരിണിയുടെയും മകനാണ് സായ് അഭ്യാങ്കർ. ആർ.ജെ ബാലാജി സംവിധാനത്തിൽ സൂര്യ നായകനാകുന്ന ചിത്രത്തിലും ലോകേഷ് കനഗരാജ് കഥയെഴുതുന്ന രാഗ ലോറൻസ് ചിത്രം ബെൻസിലും സായ് അഭ്യാങ്കർ ആണ് സംഗീത സംവിധാനം ചെയ്യുന്നത്. ഒരു മലയാള ചിത്രത്തിലും താൻ പ്രവർത്തിക്കാൻ പോകുന്നുവെന്ന് അഭ്യാങ്കർ തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
Story Highlights :sai-abhyankars-next-banger-is-ready
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here