Advertisement

ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ; എതിരാളികൾ നോർത്തീസ്റ്റ്

January 29, 2023
1 minute Read

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണായക മത്സരം. തുടരെ രണ്ട് മത്സരങ്ങളിൽ പരാജയം രുചിച്ച് സമ്മർദത്തിലായ ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരികെയെത്താനാണ് ഇറങ്ങുന്നത്. പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ എന്നതാണ് ബ്ലാസ്റ്റേഴ്സിൻ്റെ പ്രതീക്ഷ. 14 മത്സരങ്ങളിൽ നിന്ന് 25 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാമതാണ്. ഇന്ന് വിജയിക്കാനായാൽ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തും. രാത്രി 7.30 ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

പരുക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന പ്രതിരോധ നിര താരം മാർകോ ലെസ്കോവിച് ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ലെസ്കോവിചിൻ്റെ അസാന്നിധ്യം ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനങ്ങളെ ബാധിച്ചിരുന്നു.

Story Highlights: kerala blasters isl northeast united

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top