അഞ്ച് മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി; ബ്രൈസ് മിറാൻഡ ആദ്യ പതിനൊന്നിൽ

പരുക്കുകളിൽ കുരുങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അഞ്ച് മാറ്റങ്ങളുമായി ഇന്ന് കളിക്കളത്തിൽ. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7:30ന് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗോവക്ക് എതിരായ മത്സരത്തിൽ പരിക്കേറ്റ സന്ദീപ് സിങ്ങിന് പകരം ഹർമൻജ്യോത് ഖബ്ര ആദ്യ പതിനൊന്നിൽ ഇറങ്ങും. കൂടാതെ, പ്രധാന ഗോൾകീപ്പർ പ്രബ്സുഖൻ ഗില്ലിനു പകരം പരിചയസമ്പത്തുള്ള കരഞ്ജിത് സിംഗ് കളിക്കും. മത്സരത്തിന് മുന്നോടിയായി ഗില്ലിനുണ്ടായ ശാരീരിക അസ്വസ്ഥകളാണ് ടീമിന് വിനയായത് എന്നാണ് റിപോർട്ടുകൾ. കഴിഞ്ഞ മത്സരം കളിച്ച നിഷുകുമാറിന് പകരം ജെസ്സൽ കാർനേറോവും സഹൽ അബ്ദുൽ സമദിന് പകരം ബ്രൈസ് മിറാൻഡയും ഇവാൻ കലൂഷ്നിക്ക് പകരം അപോസ്തലസ് ജിയാനുവും ആദ്യ പതിനൊന്നിന്റെ ഭാഗമാകും. പരിക്കിന്റെ പിടിയിലായിരുന്ന മലയാളി പ്രതിരോധ താരം ബിജോയ് ടീമിലേക്ക് തിരികെ വന്നിട്ടുണ്ട്. kerala blasters made 5 changes against north east united
Read Also: ഉയർന്നുയർന്ന് ഗോകുലം കേരള എഫ്‌സി; ഐ ലീഗിൽ മൂന്നാമത്
അതേസമയം, നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനായ് മൂന്ന് മലയാളികൾ ആദ്യ പതിനൊന്നിൽ കളിക്കും. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ജിതിൻ എം എസിനെ കൂടാതെ ഹൈദരാബാദ് അഫ്‌സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിയ അലക്സ് സജി, മുൻ ഗോകുലം കേരള താരം എമിൽ ബെന്നി എന്നിവരാണ് വടക്കു കിഴക്കൻ ക്ലബ്ബിനായി ബൂട്ടണിയുന്നത്. മലയാളികളായ മിർഷാദും മഷൂറും മുഹമ്മദ് ഇർഷാദും ഗനി നിഗവും നോർത്ത് ഈസ്റ്റിന്റെ ബെഞ്ചിൽ സ്ഥാനം പിടിക്കുന്നു.
Story Highlights: kerala blasters made 5 changes against north east united
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here