ഫോട്ടോ എടുത്തും മറ്റും പുലിയെ പ്രകോപിപ്പിക്കാൻ ആളുകൾ ശ്രമിച്ചു, വനംവകുപ്പിനോട് ജനങ്ങൾ സഹകരിക്കണം; മന്ത്രി എ.കെ ശശീന്ദ്രൻ

മണ്ണാര്‍ക്കാട് വീട്ടുപരിസരത്തെ കോഴിക്കൂട്ടില്‍ ചത്ത നിലയിൽ കണ്ടെത്തിയ പുലിയുടെ മരണകാരണം കണ്ടെത്തേണ്ടതുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം എന്താണെന്ന് അറിയാനാകൂ. മയക്കുവെടി വെക്കാൻ വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും വനംവകുപ്പ് സ്വീകരിച്ചിരുന്നു. ഫോട്ടോ എടുത്തും മറ്റും പുലിയെ പ്രകോപിപ്പിക്കാൻ ആളുകൾ ശ്രമിച്ചു. ഇത്തരം സന്ദർഭങ്ങളിൽ വനംവകുപ്പിനോട് ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: ബഫർ സോൺ; സർക്കാർ ശ്രമിക്കുന്നത് ജനവാസ മേഖലയെ ഒഴിവാക്കാൻ: എ കെ ശശീന്ദ്രൻ
കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയെ അല്പസമയം മുമ്പാണ് ചത്ത നിലയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളം ഇരുമ്പ് വലയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു പുലി. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടില്‍ നിന്നെത്തി പുലിയെ മയക്കുവെടി വക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് പാലക്കാട് മണ്ണാര്‍ക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ പുലിയെ വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ശബ്ദം കേട്ട് എത്തിയ ഫിലിപ്പ് പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴക്കാണ്. കോഴിക്കൂട്ടില്‍ കയറാന്‍ ശ്രമിച്ചതിനിടെ കുടുങ്ങുകയായിരുന്നു. കൂട്ടില്‍ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയില്‍ പുലിയുടെ കാല്‍ കുടുങ്ങുകയായിരുന്നു. പുലിയുടെ ജഡം മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റുകയാണ്.
Story Highlights: leopard died in Mannarkkad ak Saseendran’s response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here