Advertisement

ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ അപകടം; മലയാളി ദമ്പതികളുടെ കുട്ടി മരിച്ചു

January 29, 2023
3 minutes Read
car accident

മക്കയിൽ ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ കാർ അപകടത്തിൽ പരിക്കേറ്റ കുട്ടി മരിച്ചു. ഇന്നലെ റിയാദ്-മക്ക റോഡിൽ അൽഖസറയിൽ വെച്ചാണ് കാർ അപകടത്തിൽപെട്ടത്. അപകടത്തിൽ അൽഖോബാറിൽ നിന്നുള്ള മലയാളി കുടുംബത്തിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന് പരുക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Malayali child died in an accident while returning from Umrah

Read Also: ഉംറ സീസണ്‍ ആരംഭിച്ചതിന് ശേഷം വടക്കന്‍ അതിര്‍ത്തി വഴി എത്തുന്ന ഇറാഖ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു: സൗദി

തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിന്റെ മകൾ അർവയാണ് അൽഖസറ ജനറൽ ആശുപത്രിയിൽ മരിച്ചത്. ഹസീമും ഭാര്യയും മൂന്നു മക്കളും ഭാര്യാമാതാവുമടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞാണ് അപകടമുണ്ടായത്.

Story Highlights: Malayali child died in an accident while returning from Umrah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top