തൃക്കാക്കരയിൽ പൈപ്പുകൾ പൊട്ടി; നഗരസഭയിലെ കുടിവെള്ളം മുടങ്ങി
എറണാകുളം തൃക്കാക്കരയിൽ പൈപ്പുകൾ പൊട്ടി കുടിവെള്ളം വെള്ളം പാഴാകുന്നു. ഇന്നലെ രാത്രി 10 മണിയോട് കൂടിയാണ് നഗരത്തിൽ പലയിടത്തും വ്യാപകമായി പൈപ്പുകൾ പൊട്ടാൻ തുടങ്ങിയത്. കൊച്ചി നഗരത്തിലെ ശിഹാബ് തങ്ങൾ റോഡ്, വൈറ്റില തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം ഈ പൈപ്പ് പൊട്ടിയിട്ടുണ്ട്. പലയിടങ്ങളും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. നഗരസഭയിലെ പ്രധാന പ്രദേശങ്ങളിൽ പെട്ടെന്ന് പൈപ്പുകൾ പൊട്ടുന്നതിനുള്ള കാരണം എന്തെന്ന് അറിയില്ലെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. Pipes burst in Thrikkakara drinking water in the municipality cut off
Read Also: ബിപിഎൽ വിഭാഗത്തിന് സൗജന്യ കുടിവെള്ളം: അപേക്ഷ ഓൺലൈനിൽ നൽകാം
എന്നാൽ, ബിപിസിഎല്ലിലേക്ക് പോകുന്ന വാൽവ് പെട്ടെന്ന് തുറന്നു വിട്ടതാണ് പൈപ്പുകൾ പൊട്ടുന്നതിന് കാരണമെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. കുടിവെള്ള ശൃഖംലയിൽ അറ്റകുറ്റപണികൾ നടത്തി ജലവിതരണം പൂർവ സ്ഥിതിയിലെത്തിക്കാൻ കുറഞ്ഞത് രണ്ട് ദിവസം എങ്കിലും വേണ്ടിവരും എന്നാണ് ജല വിഭവ വകുപ്പ് അധികൃതർ അറിയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here