സർവ മേഖലയിലും എൽഡിഎഫ് അഴിമതി നടത്തുന്നു; ഷിബു ബേബി ജോൺ

സർവ മേഖലയിലും എൽഡിഎഫ് അഴിമതി നടത്തുന്നെന്ന് മുൻ മന്ത്രിയും ആർഎസ്‌പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ ഷിബു ബേബി ജോൺ. ‘തകരുന്ന കേരളം തഴയ്ക്കുന്ന ഭരണ വർഗം’ എന്ന മുദ്രാവാക്യം ഉയർത്തി ആർഎസ്‌പി കൊല്ലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷിബു ബേബി ജോൺ.(shibu babu john against ldf govt)
അതേസമയം ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണ്‍ ഫെബ്രുവരിയില്‍ ചുമതലയേല്‍ക്കുമെന്നു സൂചന. എ.എ.അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നേതൃമാറ്റം. നേരത്തെ ഇക്കാര്യം ആലോചിച്ചിരുന്നതായും കേന്ദ്ര കമ്മിറ്റി അന്തിമ തീരുമാനമെടുക്കുമെന്നും എ.എ.അസീസ് പ്രതികരിച്ചു.
Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ
കഴിഞ്ഞ വർഷം ഒക്ടോബറില്‍ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനമാണ് നാലാം തവണയും എ.എ.അസീസിനെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അന്ന് ഷിബു ബേബി ജോണ്‍ തന്നെയാണ് അസീസിന്റെ പേര് നിര്‍ദേശിച്ചതും. എന്നാല്‍ മൂന്നു മാസത്തിനു ശേഷം പാര്‍ട്ടിയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുകയാണ്.
Story Highlights: shibu babu john against ldf govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here