രാജ്യത്തെ ഭീതിയിലാഴ്ത്തിയ കനത്ത മഴ അവസാനിച്ചതായി പ്രഖ്യാപിച്ച് യുഎഇ

യുഎഇയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴ അവസാനിച്ചതായി ഔദ്യോഗികമായി അറിയിച്ച് രാജ്യത്തിൻറെ ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥക്ക് അന്ത്യമുണ്ടായതായി ഇന്നലെയാണ് മന്ത്രാലയം ട്വീറ്റ് ചെയ്തത്. യുഎഇയുടെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നൽകിയതെന്ന് മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി. UAE announces end of rain conditions
കൂടാതെ, കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിയ രാജ്യത്തെ പോലീസ് ജനറൽ ഡയറക്ടറേറ്റുകളുടെയും ബന്ധപ്പെട്ട അധികാരികളുടെയും മുൻകരുതലിനെ മന്ത്രാലയം ട്വീറ്റിൽ പ്രശംസിച്ചു.
Read Also: യുഎഇ തൊഴില്‍ കരാര്‍; ലിമിറ്റഡ് കോണ്‍ട്രാക്റ്റിലേക്ക് മാറാനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ
ഇതിനിടെ, ശനിയാഴ്ച രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്തു. തെക്ക് പടിഞ്ഞാറ് നിന്ന് ഉപരിതല ന്യൂനമർദം കടന്നു പോയതാണ് ഈ കാലാവസ്ഥാമാറ്റത്തിന് കാരണമായത്. ശനിയാഴ്ച തുറൈഫിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ സ്ട്രീറ്റ്, അൽ ദഫ്‌റ മേഖലയിലെ മദീനത്ത് സായിദ്, അൽ ഷുവൈബ്, അബുദാബിയിലെ അൽ ഐൻ നഗരത്തിലെ അൽ ഹയർ, റാസൽഖൈമയിലെ ഷൗക്ക എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ നേരിയ മഴ പെയ്തു.
മഴയും പൊടിക്കാറ്റും കാരണം വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് NCM സൂചിപ്പിച്ചിട്ടുണ്ട്. താഴ്‌വരകളിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കാനും നിർദേശമുണ്ട്. മഴയുള്ള കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശിക്കുന്ന വേഗതയിൽ മാത്രമേ സഞ്ചരിക്കാവൂ എന്നും അബുദാബി പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
Story Highlights: UAE announces end of rain conditions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here