Advertisement

ടെക് ഭീമന്മാര്‍ ഈ മാസം മാത്രം പിരിച്ചുവിട്ടത് ആകെ 68,000 ജീവനക്കാരെ; റിപ്പോര്‍ട്ട്

January 30, 2023
Google News 3 minutes Read

മൈക്രോസോഫ്റ്റ്, ആമസോണ്‍, സ്‌പോട്ടിഫൈ, ഗൂഗിള്‍ തുടങ്ങിയ നിരവധി വമ്പന്‍ ടെക് സ്ഥാപനങ്ങള്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുമ്പോള്‍ ടെക് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്നത് കടുത്ത സമ്മര്‍ദം. ഈ മാസം മാത്രം ആഗോളതലത്തില്‍ ടെക് ഭീമന്മാര്‍ പിരിച്ചുവിടുന്നത് പ്രതിദിനം ശരാശരി 3400 ജീവനക്കാരെയാണെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ പ്രശസ്തമായ 219 ടെക് കമ്പനികള്‍ ജനുവരി മാസം ആകെ പിരിച്ചുവിട്ടത് 68,000 ജീവനക്കാരെയാണ്. www.layoffs.fyi എന്ന പിരിച്ചുവിടല്‍ ട്രാക്കിംഗ് വെബ്‌സൈറ്റാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. (19 tech firms fired around 68,000 employees in January)

2022ല്‍, 1,000ലധികം കമ്പനികള്‍ 154,336 തൊഴിലാളികളെ പിരിച്ചുവിട്ടെന്നാണ് വെബ്‌സൈറ്റ് നല്‍കുന്ന വിവരം. ആഗോള സാമ്പത്തിക തകര്‍ച്ചയും മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് ടെക് മേഖലയിലെ ഈ കൂട്ടപ്പിരിച്ചുവിടലിന് കാരണമെന്നാണ് വിലയിരുത്തല്‍. പിരിച്ചുവിടല്‍ മാത്രമല്ല, പല ടെക് കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ മാസശമ്പളം വെട്ടിച്ചുരുക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.

Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ

ഗൂഗിള്‍ അതിന്റെ പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്‌മെന്റ് (PERM) താല്‍ക്കാലികമായി നിര്‍ത്തുമെന്നതിനാല്‍ തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യുന്ന ഗ്രീന്‍ കാര്‍ഡ് നേടുന്നതിനുളള അവസരം കൂടിയാണ് ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ നഷ്ടമാകുന്നത്. ലിങ്ക്ഡ്ഇന്‍ ഗ്രൂപ്പുകള്‍ അടക്കമുള്ളവ തൊഴിലില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് മാനസിക പിന്തുണയും പുതിയ അവസരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും സജീവമായി പങ്കുവയ്ക്കുന്നുണ്ട്.

Story Highlights: 219 tech firms fired around 68,000 employees in January

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here