അമേരിക്കയിൽ കാണാതായ സൗദി അറേബ്യൻ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി

അമേരിക്കയിൽ കാണാതായ സൗദി അറേബ്യൻ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. അബ്ദുൽറഹ്മാൻ അൽ അനസിയുടെ മൃതദേഹമാണ് ഒഹയോയിലെ എറീ നദിയിൽ കണ്ടെത്തിയത്. ( Body of missing Saudi Arabian tourist found in US )
ജനുവരി 27നാണ് അൽ അനസിയെ കാണാതാകുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന അനസി ഭക്ഷണ ശേഷം ജാക്കറ്റോ, മൊബൈൽ ഫോണോ, പേഴ്‌സോ എടുക്കാതെ നടന്ന് പോവുകയായിരുന്നു. പത്ത് മിനിറ്റിന് ശേഷം തിരികെ വരുമെന്നാണ് ഒപ്പമുണ്ടായിരുന്നവർ അപ്പോൾ കരുതിയിരുന്നത്. ഈ പ്രതീക്ഷയിൽ ബന്ധു അനസിയെ കാത്ത് ഏറെ നേരം വണ്ടിയിൽ തന്നെ കാത്തിരുന്നു. എന്നാൽ ഏറെ നേരം കാത്തിരുന്നും അനസിയെ കാണാതായതോടെ അധകൃതരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ക്ലീവ്‌ലൻഡ് പൊലീസ് നടത്തിയ തെരച്ചിലിൽ അനസിയുടെ മൃതദേഹം കണ്ടെത്തി. മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല.
Story Highlights: Body of missing Saudi Arabian tourist found in US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here