Advertisement

ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ മൊഴി മാറ്റി സിപിഐഎം പ്രവർത്തകർ; വിമർശനവുമായി സിപിഐ ദേശിയ നേതാവ് പ്രകാശ് ബാബു; കൂറുമാറ്റം നടന്നെന്ന് സിപിഐ ജില്ലാ സെക്രട്ടറി 24 നോട്

January 30, 2023
Google News 3 minutes Read
E Chandrasekaran, Prakash babu

സിപിഐയുടെ മുതിർന്ന നേതാവും മുൻ റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖറിനെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർ മൊഴിമാറ്റിയതിനെതിരെ കടുത്ത വിമർശനവുമായി സിപിഐ നേതാവ് പ്രകാശ് ബാബു. ആക്രമണം നടത്തിയ ആർഎസ്എസ്-ബിജെപി പ്രവർത്തകരെ സംരക്ഷിക്കാൻ മൊഴി മാറ്റി പറയുന്നത് അപലപനീയമാണെന്ന് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ പ്രകാശ് ബാബു വ്യക്തമാക്കി. സിപിഐഎം സംസ്ഥാന നേതൃത്വം വിഷയം ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. cpi leaders stood up against cpm on the assault ex minister

Read Also: മുൻമന്ത്രി ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ സിപിഐഎം – ബിജെപി പരസ്പരസഹായം നടന്നു; സിപിഐ

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഈ കൂറുമാറ്റം എന്നും വിഷയത്തിൽ സിപിഎം ജില്ലാ നേതൃത്വം അടക്കമുള്ളവർ മറുപടി പറയണമെന്ന് സിപിഐ കാസർഗോഡ് ജില്ലാ സെക്രട്ടറി സി.പി ബാബു 24 നോട് വ്യക്തമാക്കി. സിപിഎമ്മും ബിജെപിയും തമ്മിലുള്ള പരസ്പരധാരണയുടെ അടിസ്ഥാനത്തിലാണോ ഈ കൂറുമാറ്റം എന്ന് പരിശോധിക്കണം. ഈ വിഷയങ്ങളിൽ സിപിഎമ്മിന്റെ നേതൃത്വത്തിന് പങ്കുണ്ടോ എന്നും അന്വേഷണത്തിന് വിധേയമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2016 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു വിവാദത്തിന് കാരണമായ സംഭവം അരങ്ങേറുന്നത്. ആക്രമിക്കപ്പെട്ട ചന്ദ്രശേഖരൻ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് കയ്യിൽ ബാൻഡേജ് ധരിച്ചാണ്. ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയെന്ന് ആരോപിക്കുന്ന ഒരു കേസിൽ സിപിഎം നേതാക്കൾ കൂറുമാറി കസ് തള്ളിപ്പോകുന്നത് സിപിഐയിൽ വളരെയധികം ചർച്ചയായിരുന്നു. മുന്നണി മര്യാദകൾ ലംഘിക്കുന്ന വിഷയത്തിൽ സംസ്ഥാനതലത്തിൽ വിമർശനം അവതരിപ്പിക്കാൻ തന്നെയാണ് സിപിഐയുടെ തീരുമാനം.

പ്രകാശ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Story Highlights: cpi leaders stood up against cpm on the assault ex minist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here