കൊല്ലത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു; മൂന്ന് സഞ്ചാരികളെ രക്ഷപ്പെടുത്തി

കൊല്ലത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. പന്മന കല്ലിട്ടക്കടവിലാണ് ഹൗസ്‌ബോട്ടിന് തീപിടിച്ചത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളെ രക്ഷപെടുത്തിയിട്ടുണ്ട്. അഗ്‌നിശമന സേനയെത്തി തീയണച്ചു. (Ihouseboat caught fire in kollam)
ആലപ്പുഴയില്‍ നിന്ന് ഹൗസ് ബോട്ട് കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് ബോട്ട് ജീവനക്കാരേയും സഞ്ചാരികളേയും രക്ഷപ്പെടുത്തി. ബോട്ടിന്റെ പിന്നില്‍ നിന്ന് തീ പടര്‍ന്നുകയറുകയായിരുന്നു. തീപിടിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പരിശോധിച്ചുവരികയാണ്.
വൈകിട്ട് അഞ്ചരയോടെ പൊന്മന കന്നിട്ട കടവില്‍വെച്ചാണ് തീപിടുത്തം ഉണ്ടാകുന്നത് . എഞ്ചിനില്‍ നിന്ന് തീ പടര്‍ന്നതോടെ ബോട്ടിലുണ്ടായിരുന്നവരെ നാട്ടുകാര്‍ സമീപത്തെ കടത്തു വള്ളത്തില്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.ജര്‍മ്മനി സ്വദേശികളായ റിച്ചാര്‍ഡ്,വാലന്റെന്‍ ആന്‍ഡ്രിയാസ് ,റിവര്‍വ്യു ക്രൂസ് ഹൗസ് ബോട്ടുടമ ജോജിമോന്‍ താജുദ്ദീന്‍,ജോമോന്‍ ജോസഫ് എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
ബോട്ടുടമ തന്നെയായിരുന്നു ബോട്ടിന്റെ കപ്പിത്താന്‍, കൊല്ലം, ചവറ കെഎം.എം എല്‍, കരുനാഗപ്പള്ളി ഉള്‍പ്പടെ 5 യൂണിറ്റ് ഫയര്‍ ആന്റ് റെസ്‌ക്യു സംഘം രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്ന് ബോട്ടുടമ ജോജിമോന്‍ തോമസ് പറഞ്ഞു.
Story Highlights: houseboat caught fire in kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here