ഇടുക്കി പെരുവന്താനം പഞ്ചായത്തിൽ നാളെ ഹർത്താൽ

ഇടുക്കി പെരുവന്താനം പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ. വന്യമൃഗശല്യം രൂക്ഷമായിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ്. മണ്ഡലം കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ( idukki peruvanthanam hartal )
TR & T എസ്റ്റേറ്റിൽ തുടർച്ചയായി ആനക്കൂട്ടമെത്തുന്നതിന്റെ ഭീതിയിലാണ് ടാപ്പിങ് തൊഴിലാളികൾ. തെക്കേമല,കാനം മല,വാക മല,പാലൂർ കാവ്, മൂഴിക്കൽ പ്രദേശങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണ്. മാട്ടുപെട്ടി എൽ.പി സ്‌കൂൾ ആനശല്യം കാരണം അടച്ചിടേണ്ടി വന്നു. നിരന്തരം പ്രശ്‌നങ്ങളുണ്ടായിട്ടും അധികൃതർ ഇടപെടുന്നില്ലെന്നാണ് യു.ഡി.എഫിന്റെ ആരോപണം.
Story Highlights: idukki peruvanthanam hartal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here