ദമ്മാം നവോദയ സാംസ്‌കാരിക വേദി മഹാത്മാ രക്തസാക്ഷിദിനം ആചരിക്കും

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനമായ ഇന്ന് ദമ്മാം നവോദയ സാംസ്‌കാരിക വേദി രക്തസാക്ഷി ദിനമായി ആചരിക്കും. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി രാത്രി 7.30ന് അല്‍ കോബാര്‍ നെസ്റ്റോ ഹാളില്‍ നടക്കുന്ന സെമിനാറില്‍ പ്രശസ്ത ചിന്തകനും പ്രഭാഷകനുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ് ‘രക്തസാക്ഷികള്‍ക്ക് ഇന്ത്യന്‍ ജനതയോട് പറയാനുള്ളത്’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
ഇന്ത്യയെ ഒന്നാക്കി നിര്‍ത്തുന്ന അടിസ്ഥാന ശിലകള്‍ക്ക് മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഭീഷണി നേരിടുന്ന വര്‍ത്തമാനകാലത്തില്‍ നമ്മുടെ കര്‍ത്തവ്യത്തെകുറിച്ച് ഒരു ഓര്‍മ്മപ്പെടുത്തല്‍ നടത്താന്‍ ഈ സെമിനാറിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Story Highlights: Mahatma martyr day dammam navodaya sanskari vedi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here