മലബാര്‍ യുണൈറ്റഡ് എഫ്‌സി സൗദിയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ ഗാലപ് യുണൈറ്റഡ് എഫ്‌സി അല്‍ ഖോബാര്‍ ചാമ്പ്യന്‍മാര്‍

സൗദിയിലെ ഫുട്‌ബോള്‍ ക്ലബ്ബായ മലബാര്‍ യുണൈറ്റഡ് എഫ്‌സി കഴിഞ്ഞ സംഘടിപ്പിച്ച ഡി റൂട്ട് എംയു എഫ്‌സി ചലഞ്ചേഴ്സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗാലപ് യുണൈറ്റഡ് എഫ്‌സി അല്‍ ഖോബാര്‍ ചാമ്പ്യന്‍മാരായി. കഴിഞ്ഞ അഞ്ചാഴ്ചകളിലായി ദമ്മാമിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
ശക്തരായ ദിമ ടിഷ്യൂ ഖാലിദിയയെയാണ് കലാശപ്പോരാട്ടത്തില്‍ യുണൈറ്റഡ് എഫ്‌സി പരാജയപ്പെടുത്തിയത്. അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ നിശ്ചിത സമയം കഴിയുന്നത് വരെ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ട്ഔട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്.
ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടന്ന എക്‌സിബിഷന്‍ മത്സരങ്ങളില്‍ എം യു എഫ് സി സോക്കര്‍ അക്കാദമിയും ഫോക്കോ സോക്കര്‍ അക്കാദമിയുംതമ്മില്‍ നടന്ന മത്സരത്തില്‍ ഫോക്കോ സോക്കര്‍ അക്കാദമി വിജയികളായി. തുടര്‍ന്ന് നടന്ന വനിതകളുടെ പ്രദര്‍ശന ഫുട്‌ബോള്‍ മത്സരം ഫൈനല്‍ ദിവസത്തിന് മാറ്റ് കൂട്ടി. സൗദി വനിതകളടക്കം വിവിധ രാജ്യങ്ങളിലെ വനിതകള്‍ മത്സരത്തില്‍ പങ്കെടുത്തു. സൗദി ഫസ്റ്റ് ഡിവിഷന്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന അല്‍ തറജി ക്ലബ്ബും ഡി റൂട്ട് എം യു എഫ് സി വനിത ടീമും തമ്മില്‍ ആയിരുന്നു മത്സരം. തുടര്‍ന്ന് ദേവിക കലാക്ഷേത്ര നൃത്ത വിദ്യാലയം മത സൗഹാര്‍ദ്ദവും കേരളീയ പാരമ്പര്യവും ചേര്‍ന്ന് അവതരിപ്പിച്ച സംഘ നൃത്തവും കയ്യടി നേടി.
യുണൈറ്റഡ് എഫ്‌സിയുടെ ഗോള്‍ കീപ്പര്‍ അന്‍സാര്‍ ആണ് ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്. ടൂര്‍ണമെന്റ് ടോപ് സ്‌കോറര്‍ ആയി ജവാദ്( യൂത്ത് ക്ലബ്), പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ഫവാസ്( ഖാലിദിയ), മികച്ച ഗോള്‍ കീപ്പര്‍ അന്‍സാര്‍ (യുണൈറ്റഡ് എഫ് സി), മികച്ച ഡിഫന്റര്‍ സനൂപ് (യുണൈറ്റഡ് എഫ് സി), മികച്ച മാനേജര്‍ സിഫാറത്( ജുബൈല്‍ എഫ് സി) എമെര്‍ജിങ് പ്ലെയര്‍ ആഷിഖ്( ഖാലിദിയ) എന്നിവര്‍ അര്‍ഹരായി. കെപവ എഫ് സി ക്കാണ് ഫെയര്‍ പ്ലേ അവാര്‍ഡ്. ഷാഹിദ് കൊടിയെങ്ങല്‍, കാദര്‍ പൊന്മള, ഷിബു ക്യു പി എസ്, സിനു ഹാംകൊ, ഫവാസ് കിമത് സിഹ, ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍, ബിജു കല്ലുമല, ആലികുട്ടി ഒളവട്ടൂര്‍, നജീബ് അരഞ്ഞിക്കല്‍, ലിയാകത് കരങ്ങാടന്‍, സറഫുദ്ധീന്‍ ജി എ സി എസ് തുടങ്ങിയവര്‍ സാമാപന ചടങ്ങില്‍ പങ്കെടുത്തു. അഫ്താബ്, പ്രേംലാല്‍, ഫവാസ് ടി കെ, ജസീംകൊടിയെങ്ങല്‍ തുടങ്ങിയവര്‍ കായിക മാമാങ്കത്തിന് നേതൃത്വം നല്‍കി.
Story Highlights: Malabar United FC Saudi football club tournament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here