വിമാനടിക്കറ്റിനൊപ്പം നാലുദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് സന്ദര്‍ശന വിസ; സേവനം നല്‍കിത്തുടങ്ങിയെന്ന് സൗദി

സൗദി എയര്‍ലൈന്‍സ്,ഫ്‌ലൈനാസ് വിമാനങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് നാല് ദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് സന്ദര്‍ശന വിസ നല്‍കിത്തുടങ്ങി.സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ വകുപ്പുകളുടെയും ദേശീയ വിമാനക്കമ്പനികളുടെയും സഹകരണത്തോടെയാണ് ഇന്നുമുതല്‍ സേവനം നല്‍കിത്തുടങ്ങിയത്. സൗദി എയര്‍ലൈന്‍സിലെ പുതുക്കിയ ഓണ്‍ലൈന്‍ പ്രോഗ്രാം വഴിയാണ് പുതിയ സേവനം ലഭ്യമാകുക. (New free Saudi transit visa comes into effect)
എയര്‍ലൈനില്‍ ടിക്കറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ രാജ്യത്തേക്ക് സൗജന്യമായി പ്രവേശനം ലഭിക്കുമെന്നും ആ സമയത്ത് അവര്‍ക്ക് ഹജ്ജും ഉംറയും ചെയ്യാമെന്നും സൗദിയ നേരത്തെ അറിയിച്ചിരുന്നു. പുതുക്കിയ ഓണ്‍ലൈന്‍ പ്രോഗ്രാം വഴിയുള്ള അപേക്ഷകള്‍ സൗദി വിദേശകാര്യ മന്ത്രാലയത്തിലേക്ക് അയയ്ക്കുകയും അവിടെ നിന്ന് വിസ അനുവദിക്കുകയുമാണ് ചെയ്യുക.
Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ
നാല് ദിവസത്തേക്കുള്ള സൗജന്യ വിസ ഡിജിറ്റല്‍ വിസയായി അപേക്ഷകര്‍ക്ക് ഇ മെയിലായാണ് ലഭ്യമാകുക. ഹ്രസ്വകാല വിസയില്‍ എത്തുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും വിനോദസഞ്ചാരം നടത്താനുമാണ് സേവനം ഇന്നുമുതല്‍ അനുവദിച്ചിരിക്കുന്നത്.
Story Highlights: New free Saudi transit visa comes into effect
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here