Advertisement

ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് സെമിത്തേരിയുടെ ഷോട്ടോടുകൂടി അവസാനിപ്പിച്ചതിന് ഒരു കാരണമുണ്ട്; വര്‍ഷങ്ങള്‍ക്കുശേഷം വിശദീകരിച്ച് സ്പില്‍ബര്‍ഗ്

January 30, 2023
Google News 3 minutes Read

വിഖ്യാത സംവിധായകന്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ വളരെയധികം നിരൂപക പ്രശംസ പിടിച്ചുപറ്റിയ സിനിമയാണ് ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്. ഹിറ്റ്‌ലറുടെ ജൂതവംശഹത്യ പ്രമേയമായ ഈ സിനിമ സഞ്ചാരികള്‍ ഓസ്‌കര്‍ ഷിന്‍ഡ്‌ലറുടെ ശവകുടീരം സന്ദര്‍ശിക്കുന്ന ഷോട്ടോടെയാണ് അവസാനിക്കുന്നത്. പല സിനിമാ പ്രേമികളുടെ ഇഷ്ട സിനിമയും പാഠപുസ്തകവും കൂടിയായ സിനിമ ഇത്തരത്തില്‍ അവസാനിച്ചതിനെച്ചൊല്ലി തര്‍ക്കങ്ങളൊന്നുമില്ലെങ്കിലും പലരും ആ സീനിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ പ്രാധാന്യം മനസിലാക്കിയിട്ടില്ല. താന്‍ എന്തിനാണ് സിനിമ ആ തരത്തില്‍ അവസാനിപ്പിച്ചതെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം വിശദീകരിച്ചിരിക്കുകയാണ് സ്പില്‍ബര്‍ഗ്. (Steven Spielberg explains the ending of his classic film Schindler’s List)

ചരിത്ര നിഷേധവും ഹോളോകോസ്റ്റ് നിഷേധവും ഇന്നീ കാണുന്ന വിധത്തില്‍ വളരുമെന്ന് തിരിച്ചറിഞ്ഞാണ് താന്‍ 1993ല്‍ തന്റെ സിനിമയെടുത്തതെന്ന് സ്പില്‍ബര്‍ഗ് പറയുന്നു. ജൂതന്മാര്‍ നേരിട്ട ഭീതിയെക്കുറിച്ച് സിനിമയില്‍ പറഞ്ഞതൊന്നും ഇല്ലാത്ത കാര്യങ്ങളല്ല. ഇതെല്ലാം സത്യമാണെന്ന് കാണുന്നവരെ വിശ്വസിപ്പിക്കുന്നതിനാണ് യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആ ദൃശ്യം അവസാനം ചേര്‍ത്തത്. യഹൂദവിരുദ്ധത ഏറി വരുന്ന ഈ സമയത്ത് തന്റെ സിനിമയ്ക്ക് അത് ഇറങ്ങിയ സമയത്തേക്കാള്‍ പ്രാധാന്യം ഇപ്പോഴുണ്ടെന്ന് കരുതുന്നതായും സ്പില്‍ബര്‍ഗ് പറഞ്ഞു.

Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ

രണ്ടാം ലോകമഹായുദ്ധക്കാലത്ത് തന്റെ ഫാക്ടറികളില്‍ ജൂതന്മാരെ ജോലിക്കെടുക്കുക വഴി 1200 ജൂതന്മാരെ കൂട്ടക്കൊലയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ജര്‍മന്‍ വ്യവസായി ഓസ്‌കാര്‍ ഷിന്‍ഡ്‌ലറുടെ ജീവിതമാണ് ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റെന്ന സിനിമയ്ക്ക് ആധാരം. നാസി ഭീകരത പകര്‍ത്തിയെടുത്ത ഈ ചിത്രം പിന്നീട് മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടി.

Story Highlights: Steven Spielberg explains the ending of his classic film Schindler’s List

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here