Advertisement

ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനം മാറ്റി; ഇനി മുതൽ അമരാവതിയല്ല

January 31, 2023
2 minutes Read
andhra pradesh gets new capital

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി. മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതി മരവിപ്പിച്ചു. ഡൽഹിയിൽ നടത്തിയ ബിസിനസ് മീറ്റിലാണ് പ്രഖ്യാപനം. ( andhra pradesh gets new capital )

അമരാവതി, കർനൂൽ, വിശാഖപട്ടണം എന്നീ മൂന്ന് തലസ്ഥാനങ്ങളായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ചുരുക്കി വിശാഖപട്ടണം മാത്രമാക്കിയത്.

ആന്ധ്രാ പ്രദേശ് വിഭജിച്ച് തലെങ്കാനയ്ക്ക് ഹൈദരാബാദ് തലസ്ഥാനമായി നൽകിയതിന് ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് തലസ്ഥാനം സംബന്ധിച്ച പ്രഖ്യാപനവുമായി ആന്ധ്ര എത്തുന്നത്. പഴയ തലസ്ഥാനമായ അമരാവതിയിൽ പുതിയ വികസന പദ്ധതികൾ നടപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

മാർ 3-4 ദിവസങ്ങളിൽ വിശാഖപട്ടണത്ത് ഗ്ലോബൽ ഇൻവസ്‌റ്റേഴ്‌സ് സമ്മിറ്റും സംഘടിപ്പിക്കും.

Story Highlights: andhra pradesh gets new capital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top