Advertisement

പശു ഇറച്ചി കൈവശം വച്ചതിന് യുവാവിന് ക്രൂര മർദ്ദനം; മൂന്ന് ബജ്റംഗ് ദൾ പ്രവർത്തകർ പിടിയിൽ

January 31, 2023
2 minutes Read

കർണാടകയിലെ ചിക്കമംഗളൂരുവിൽ പശു ഇറച്ചി കൈവശം വച്ചതിന് യുവാവിന് ക്രൂര മർദ്ദനം. അസം സ്വദേശിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. മൂന്ന് ബജ്റംഗ് ദൾ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇറച്ചിയുമായി പോവുകയായിരുന്ന അസം സ്വദേശിയെ മൂന്ന് ബജ്റംഗ് ദൾ പ്രവർത്തകർ പിടിച്ചുവയ്ക്കുകയായും, കയ്യിൽ പശു ഇറച്ചി എന്ന് മനസിലാക്കിയതോടെ തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.(Bajrang Dal members assault Assamese carrying beef)

Read Also: സ്വർണത്തിൽ നിക്ഷേപിച്ച് ഇരട്ടി ലാഭം നേടാം; നിക്ഷേപിക്കേണ്ടത് എവിടെ ?

മർദ്ദന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. മൂന്ന് പേർക്കെതിരെ കേസെടുത്തു. കൂടാതെ പിടികൂടിയ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. കർണാടകയുടെ വിവിധ മേഖലകളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ പതിവാണ് അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ചിക്കമംഗളൂരുവിൽ ഉണ്ടായത്.

Story Highlights: Bajrang Dal members assault Assamese carrying beef

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top