ജമ്മു കശ്‌മീർ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്സിൽ

ജമ്മു കശ്‌മീർ മധ്യനിര താരം ഡാനിഷ് ഫാറൂഖ് കേരള ബ്ലാസ്റ്റേഴ്സിൽ. ബെംഗളൂരു എഫ്സിയിൽ നിന്ന് 3.5 വർഷത്തെ കരാറിലാണ് 26 കാരനായ താരം ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കശ്‌മീരിൻ്റെ റൊണാൾഡോ എന്നറിയപ്പെടുന്ന ഡാനിഷ് ഐലീഗിലും കളിച്ചിട്ടുണ്ട്.
𝘿𝙚𝙖𝙙𝙡𝙞𝙣𝙚 𝘿𝙖𝙮 𝘿𝙤𝙣𝙚 𝙍𝙞𝙜𝙝𝙩 🔥
— Kerala Blasters FC (@KeralaBlasters) January 31, 2023
The club is delighted to announce the arrival of Danish Farooq from Bengaluru FC. He signs a 3.5-year contract which will keep him at the club till 2026.#WelcomeDanish #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/kb7BpjmDkU
2009ൽ ജമ്മു ആൻഡ് കശ്‌മീർ ബാങ്ക് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് ഡാനിഷിൻ്റെ യൂത്ത് കരിയർ ആരംഭിക്കുന്നത്. 2015ൽ ഐലീഗ് രണ്ടാം ഡിവിഷൻ ക്ലബായ ലോൺസ്റ്റാർ കശ്മീരിലൂടെ താരം പ്രൊഫഷണൽ കരിയർ ആരംഭിച്ചു. തൊട്ടടുത്ത വർഷം റിയൽ കശ്‌മീരിലെത്തിയ ഡാനിഷ് മൂന്ന് സീസണുകളിലായി 48 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞു. ആകെ ഏഴ് ഗോളുകളാണ് ഇക്കാലയളവിൽ ഡാനിഷ് നേടിയത്. 2020ലെ ഐഎഫ്എ ഷീൽഡ് കിരീടവും ഐലീഗ് സെക്കൻഡ് ഡിവിഷൻ കിരീടവും താരം നേടി. റിയൽ കശ്‌മീരിൽ നിന്ന് 2021ൽ ഡാനിഷ് ബെംഗളൂരു എഫ്സിയിലെത്തി. ബെംഗളൂരു എഫ്സിക്കായി 17 മത്സരങ്ങൾ കളിച്ച ഡാനിഷ് 3 ഗോളുകളാണ് സ്വന്തമാക്കിയത്.
Story Highlights: Danish Farooq Kerala Blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here