‘ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രാഹുൽ’; നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ താങ്കളെ കാത്തിരിക്കുന്നു; ഹരീഷ് പേരടി

ഭാരത് ജോഡോ യാത്ര പൂർത്തിയാക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയിൽ രാഹുൽ ഗാന്ധി, നിങ്ങൾ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നെന്ന് ചലച്ചിത്ര താരം ഹരീഷ് പേരടി. ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുൽ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയർത്തുന്നതെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നു എന്നും പേരടി പറഞ്ഞു.(hareesh peradi praises rahul gandhi’s bharat jodo yathra)
Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
“ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുൽ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയർത്തുന്നത്…ഈ യാത്ര പൂർത്തിയാക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയിൽ നിങ്ങൾ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓർമ്മകൾ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രിയ സത്യം …നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്…ആശംസകൾ…”
Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ
ഏറെ നാൾ നീണ്ടുനിന്ന ഭാരത് ജോഡോ പദയാത്രക്ക് കഴിഞ്ഞ ദിവസം സമാപനം ആയിരുന്നു. 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര അവസാനിച്ചത്. പിന്നാലെ നിരവധി പേർ രാഹുൽ ഗാന്ധിയ്ക്ക് പ്രശംസയുമായി രംഗത്തെത്തിയിരുന്നു.
Story Highlights: hareesh peradi praises rahul gandhi’s bharat jodo yathra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here