Advertisement

രണ്ടാം ടി20; ലഖ്നൗവിൽ പിച്ചൊരുക്കിയ ക്യൂറേറ്ററെ നീക്കി, ഐപിഎല്ലിന് പുതിയ പിച്ച്

January 31, 2023
Google News 3 minutes Read

ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി20 മത്സരത്തിലെ വേദിയായ ലഖ്നൗ ഏക്‌നാ സ്റ്റേഡിയത്തിലെ പിച്ച് തയാറാക്കിയ ക്യൂറേറ്ററെ ബിസിസിഐ നീക്കിയതായി റിപ്പോർട്ട്. ഐ.പി.എല്ലിനു മുൻപ് സ്റ്റേഡിയത്തിലെ ഒൻപത് പിച്ചുകളും മാറ്റിസ്ഥാപിക്കുമെന്നാണ് വിവരം. പിച്ച് ഒരുക്കിയ സുരേന്ദർ കുമാറിനെ പുറത്താക്കിയതായി ‘ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. സുരേന്ദറിന് പകരം ഗ്വാളിയോറിൽനിന്നുള്ള സഞ്ജീവ് കുമാറിനെ പിച്ച് ക്യുറേറ്ററായി നിയമിച്ചിട്ടുണ്ട്.(india vs new-zealand 2nd t20 lucknow pitch curator sacked)

ഇന്ത്യൻ ഇന്നിംഗ്സിലെ 18 ഓവറും ന്യൂസിലൻഡ് സ്പിന്നർമാരെക്കൊണ്ടാണ് പൂർത്തിയാക്കിയത്.ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയൻറ്സിൻറെ ഹോം മത്സരങ്ങൾക്കായി പുതിയ ക്യൂറേറ്റർക്ക് കീഴിലാവും പിച്ച് ഒരുക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാം ടി20 മത്സരത്തിന് വേദിയായ ലഖ്നൗവിലെ പിച്ചിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ നായകൻ ഹാർദ്ദിക് പാണ്ഡ്യ മത്സരശേഷം പരസ്യമായി രംഗത്തെത്തിയിരുന്നു.

Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് മാത്രമടിച്ചപ്പോൾ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. ഓരോ മത്സരങ്ങൾ വിതം ജയിച്ച് ഇരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്. നാളെ ജയിക്കുന്നവർക്ക് ടി20 പരമ്പര സ്വന്തമാക്കാം.

Story Highlights: india vs new-zealand 2nd t20 lucknow pitch curator sacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here