കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ മടങ്ങിയെത്തണം; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദേശം

കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദത്തിൻറെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ( Indian meteorological department issues fishermen warning )
കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ന്യൂനമർദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയുമുണ്ടാകും. കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ, തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Story Highlights: Indian meteorological department issues fishermen warning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here