Advertisement

‘ഇന്ത്യൻ റിപ്പബ്ലിക് സമകാലിക ഇന്ത്യ’ ചർച്ചയും സംവാദവും സംഘടിപ്പിച്ച് പ്രവാസി വെൽഫെയർ ദമ്മാം റീജീയണൽ കമ്മറ്റി

January 31, 2023
Google News 2 minutes Read
indian republic contemporary india debate and talk

പ്രവാസി വെൽഫെയർ ദമ്മാം റീജീയണൽ കമ്മറ്റി ഇന്ത്യൻ റിപ്പബ്ലിക് സമകാലിക ഇന്ത്യ എന്ന തലക്കെട്ടിൽ ചർച്ചയും സംവാദവും സംഘടിപ്പിച്ചു. റീജിയണൽ കമ്മറ്റി അംഗം അമീൻ വി.ചുനൂർ വിഷയം അവതരിപ്പിച്ചു ഗുജറാത്ത് അടക്കമുള്ള എല്ലാ വംശഹത്യകളെയും നിരന്തരം ഓർമകൾക്ക് വിധേയമാക്കണമെന്നും ഇന്ത്യയിൽ നടന്ന നെല്ലി വംശഹത്യയും ഭഗൽപൂരും, ബാബരി മസ്ജിദും 1947 ന്റെ മുൻപുണ്ടായ ബീഹാർ കലാപവും ഗുജറാത്ത് വംശഹത്യയും വിസ്മരിച്ചുപോകേണ്ടതല്ലന്നും അദ്ദേഹം പറഞ്ഞു. ( indian republic contemporary india debate and talk )

ചർച്ചാ സംഗമത്തിൽ മഹമൂദ് പുക്കാട് (കെ.എം.സി.സി) സന്തോഷ് ഗോപനാരായണൻ (ബാംസഫ് സൗദി കമ്മറ്റി അംഗം) എന്നിവർ സംസാരിച്ചു. സമകാലിക ഇന്ത്യ നേരിടുന്ന ഫാഷിസ്റ്റ് കാലത്ത് ഇന്ത്യയുടെ റിപ്പബ്ലികിനെ തിരിച്ചുപിടിക്കാൻ ഇന്ത്യയിലെ മുഴുവൻ ജനങ്ങളും തയ്യാറകണമെന്നും,മൌലികാവകാശങ്ങളെ കരിനിയമങ്ങൾ ഉപയോഗിച്ച് റദ്ദ് ചെയ്യുകയും ഭരണഘടനാസ്ഥാപനങ്ങളെ ദുർബലപ്പെടുത്തി അട്ടിമറിക്കുകയും ചെയ്യുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് മോദി ഭരണകൂടം നടപ്പിലാക്കുന്നത് എന്നും ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു.

ഷക്കീർ ബിലാവിനകത്ത് സമാപനം പ്രഭാഷണം നിർവഹിച്ചു. റീജിയണൽ കമ്മറ്റി പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട് അദ്ധ്യക്ഷത വഹിച്ചു. റഊഫ് ചാവക്കാട് സ്വാഗതവും ജനറൽ സെക്രട്ടറി ബിജു പൂതകുളം, വിവിധ ജില്ലാ റീജിയണൽ കമ്മറ്റി അംഗങ്ങളായ ഫൈസൽ കുറ്റ്യാടി, ഷബീർ ചാത്തമംഗലം, സമീഉള്ള കൊടുങ്ങല്ലൂർ, തൻസീം കണ്ണൂർ, ജാബിർ, ജമാൽ പയ്യന്നൂർ, ആഷിഫ് കൊല്ലം, ജംഷാദലി കണ്ണൂർ, അയ്മൻ, ഷരീഫ് കൊച്ചി, സിദ്ധീഖ് ആലുവ, അനീസ മെഹബൂബ്, സജ്‌ന സക്കീർ, സുനില സലീം, ഫാത്തിമ ഹാഷിം, അബ്ദുള്ള സൈഫുദ്ധീൻ, ഷമീം കണ്ണൂർ എന്നിവർ ചർച്ചാ സംഗമത്തിന് നേതൃത്വം നൽകി.

Story Highlights: indian republic contemporary india debate and talk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here